ല​ഹ​രി വി​രു​ദ്ധ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, July 27, 2024 1:50 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റേയും ഐ​ക്യു​എ​സി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രിവി​രു​ദ്ധ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഡേ​വീ​സ് ചെ​ങ്ങി​നി​യാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്‌​സൈ​സ് റേ​ഞ്ച് സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​റും തൃ​ശൂ​ര്‍ എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ വി​മു​ക്തി റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണു​മാ​യ പി.​എം.​ ജാ​ദി​ര്‍ ശി​ല്പ​ശാ​ല ന​യി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെക്കുറി​ച്ചും ജീ​വി​ത​ത്തി​ല്‍ അ​നു​വ​ര്‍​ത്തി​ക്കേ​ണ്ട മൂ​ല്യ​ങ്ങ​ളെ​ക്കുറി​ച്ചും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളെ ബോ​ധ​വ​ല്‍​ക്ക​രി​ച്ചു.


കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലും ഐ​ക്യു​എ​സി കോ- ​ഓ​ർഡി​നേ​റ്റ​റു​മാ​യ ഡോ. ​കെ.​ ക​രു​ണ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ആ​ന്‍റോ വ​ട്ടോ​ലി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ. ​ജ​യ​കു​മാ​ര്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ർഡി​നേ​റ്റ​ര്‍ ര​ശ്മി രാ​ജ​ന്‍, സ്റ്റു​ഡ​ന്‍റ്് സെ​ക്ര​ട്ട​റി ആ​ര്യ​ന​ന്ദ എ​ന്നി​വ​ര്‍ ശി​ല്പ​ശാ​ല​യി​ല്‍ സം​ബ​ന്ധി​ച്ചു.