സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ വർണവസന്തമൊരുക്കി ചെണ്ടുമല്ലിത്തോട്ടം
1450677
Thursday, September 5, 2024 1:56 AM IST
ശ്രീനാരായണപുരം: ഓണാഘോഷത്തിനു മാറ്റുകൂട്ടാൻ സുഹൃ ത്തുക്കളുടെ കൂട്ടായ്മയിൽ വർണവസന്തമൊരുക്കി ചെണ്ടുമല്ലിത്തോട്ടം. ആല സ്വദേശികളും സുഹൃത്തുക്കളുമായ കിഴക്കൂട്ടയിൽ സൂരജ്, പൂതോട്ട് അഭയൻ എന്നിവർ ചേർന്നാണു കൃഷി ചെയ്യുന്നത്. വർഷങ്ങളായി കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന ഈ സുഹൃത്തുക്കൾ നിലവിൽ വിവിധ വിളകൾ മൂന്നേക്കർ സ്ഥലത്ത് കൃഷി നടത്തിവരുന്നു.
ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ, കൃഷി ഓഫീസർ ആതിര തുടങ്ങിയവർ പങ്കെടുത്തു.