ഇരിങ്ങാലക്കുട രൂപത കെസിവൈഎം അർധവാര്‍ഷിക സെനറ്റ് സമ്മേളനം
1450680
Thursday, September 5, 2024 1:56 AM IST
പരിയാരം: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ 40ാമത് അർധവാര്‍ഷിക സെനറ്റ് സമ്മേളനം പരിയാരം കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ നടന്നു. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ല ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത കെസിവൈഎം ചെയര്മാന് ആല്ബിന് ജോ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടൂപ്പറമ്പില്‍, പരിയാരം വികാരി ഫാ. വിത്സണ് എലുവത്തിങ്കല്‍ കൂനന്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ് സിഎച്ച്എഫ്, ആനിമേറ്റര്‍ സിസ്റ്റര്‍ ലിദിയ ഡിഡിപി, ജനറല്‍ സെക്രട്ടറി ഫ്ലെറ്റിന് ഫ്രാന്‍സിസ്, വൈസ് ചെയര്‍പേഴ്സണ്‍ ഐറിന് റിജു, ട്രഷറര്‍ സിബിന് പൗലോസ്, സിന്‍ഡിക്കേറ്റ് അംഗമായ ഹിത ജോണി, സെനറ്റ് അംഗങ്ങളായ എമില്‍ ഡേവിസ്, റിജോ ജോയ്, മെറിന് നൈജു, പരിയാരം കെസിവൈഎം പ്രസിഡന്റ് ആഷ്വല്‍ ബിജു, സെക്രട്ടറി കെ.ജെ. ആതിര എന്നിവര്‍ നേതൃത്വം നല്കി.