വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം "വന്യ' നാളെ മുതൽ
1450504
Wednesday, September 4, 2024 7:06 AM IST
തൃശൂര്‍: ഗ്രീൻ വാരിയേഴ്സ് വാട്സാപ്പ് ഗ്രൂപ്പിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം "വന്യ' നാളെമുതൽ എട്ടുവരെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. ഇന്ത്യയിലെ 55 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നെടുത്ത വിവിധയിനം പക്ഷിമൃഗാദികളുടെ ചിത്രങ്ങളിൽ 73 എണ്ണം പ്രദർശിപ്പിക്കും.
വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ലക്ഷ്യമിട്ട് പ്രദർശനത്തിനൊപ്പം ഫോട്ടോകളുടെ വില്പനയും സംഘടിപ്പിക്കും. നാളെ രാവിലെ 11.30നു നടിയും ഗായികയുമായ അനാർക്കലി മരയ്ക്കാർ പ്രദർശനം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ. നൗഷാദ്, അനിത് കുമാർ, പി. മധുസൂദനൻ എന്നിവർ പങ്കെടുത്തു.