പുതുമോടിയിൽ ബിനി ഹെറിറ്റേജ്, ഉദ്ഘാടനം നാളെ
1450941
Friday, September 6, 2024 1:46 AM IST
തൃശൂർ: പുതുമോടിയിൽ അണിയിച്ചൊരുക്കിയ ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 6.30നു മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രൻ എംഎൽഎ ഫലകം അനാച്ഛാദനം ചെയ്യും. മുഖ്യാതിഥിയായി എ.സി. മൊയ്തീൻ എംഎൽഎയും വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മൻ എംഎൽഎയും പങ്കെടുക്കും. ടി.ജെ. സനീഷ് കുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കല്യാണ് ജ്വല്ലറി സിഎംഡി ടി.എസ്. കല്യാണരാമൻ ഭദ്രദീപം തെളിയിക്കും. ജോയ് ആലുക്കാസ് സിഎംഡി ജോയ് ആലുക്കാസ് ആദ്യവില്പന നടത്തും. ഫുഡ് കോർട്ട് ഉദ്ഘാടനം കല്യാണ് സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമനും ബിസിനസ് സെന്റർ ഉദ്ഘാടനം ഐസിഎൽ ഫിൻകോർപ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാറും എക്സിബിഷൻ സെന്റർ ഉദ്ഘാടനം ബെസ്റ്റ് ഗ്രൂപ്പ് എംഡി പി.കെ. ജലീലും ബാൻക്വിറ്റ് ഹാൾ ഉദ്ഘാടനം റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ടി.ആർ. വിജയകുമാറും വെൽനെസ് സെന്റർ ഉദ്ഘാടനം ഗോപു നന്തിലത്ത് ഗ്രൂപ്പ് എംഡി ഗോപു നന്തിലത്തും വെർച്വൽ ഫ്ലോർ ഉദ്ഘാടനം ഒഡിഇപിസി ചെയർമാൻ കെ.പി. അനിൽകുമാറും എ.സി. റെസ്റ്റോറന്റ് ഉദ്ഘാടനം കോർപറേഷൻ ഡെപ്യുട്ടി മേയർ എം.എൽ. റോസിയും വെബ്സൈറ്റ് ലോഞ്ചിംഗ് കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും നിർവഹിക്കും.
കോർപറേഷൻ ഗസ്റ്റ് ഹൗസായ റൗണ്ട് നോർത്തിലുള്ള ബിനി ഹെറിറ്റേജ് ആധുനിക രീതിയിലാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഫോർസ്റ്റാർ സൗകര്യമുള്ള 26 സ്യൂട്ട് മുറികളും വിവിധങ്ങളായ വെജ്- നോണ്വെജ് ഭക്ഷണം ലഭിക്കുന്ന 12 ഭക്ഷണസ്റ്റാളുകളും ഇരുന്നൂറോളം പേർക്ക് ഒരേസമയം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോർട്ടും ബിനി ഹെറിറ്റേജിൽ ഒരുക്കിയിട്ടുണ്ട്. 20 മുതൽ അഞ്ഞൂറോളം പേർക്കിരിക്കാവുന്ന മീറ്റിംഗ് ഹാളുകൾ, വെൽനെസ് സെന്റർ, ബിസിനസ് സെന്റർ, എസി റെസ്റ്റോറന്റ്, കാർപാർക്കിംഗ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ചെയർമാൻ അഡ്വ. സജു ഡേവിഡ്, മാനേജിംഗ് ഡയറക്ടർ ജനീഷ് ഓസ്കാർ, ഡയറക്ടർമാരായ റോജി ജോയ്, ബിനോജ് തോമസ് ഫറാസ് എന്നിവർ പങ്കെടുത്തു.