പെരുമ്പുഴ പാലക്കുഴിയിൽ വയോധികൻ മരിച്ച നിലയിൽ
1451186
Friday, September 6, 2024 11:14 PM IST
കാഞ്ഞാണി: പെരുമ്പുഴയിൽ രണ്ടാമത്തെ പാലത്തിനു സമീപത്തെ പാലക്കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ലാലൂർ സ്വദേശി പറപ്പുള്ളി വീട്ടിൽ സേവ്യർ (72) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ വെസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. ഉച്ചയോടെയാണ് പെരുമ്പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പൂത്തോളിലുള്ള മാവേലി സ്റ്റോറിലെ ചുമട്ടുതൊഴിലാളിയായിരുന്നു. അന്തിക്കാട് എസ്ഐ വി.പി. അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. തൃശൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: എൽസി. മകൾ: ഷിന്റു.