മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം വിതരണംചെയ്ത് കോടാലി മര്‍ച്ചന്റ്സ് അസോസിയേഷന്
1450484
Wednesday, September 4, 2024 6:55 AM IST
കോടാലി: സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം വിതരണംചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റ് മാതൃകയായി.
യൂണിറ്റിനു കീഴിലെ 675 അംഗങ്ങള്‍ക്കായി മൂന്നുലക്ഷത്തോളം രൂപയാണ് ഓണസമ്മാനമായി നല്‍കിയത്. 60 വയസ് പിന്നിട്ടവര്‍ക്ക് 1000 രൂപ വീതവും അംഗത്വമെടുത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 400 രൂപ വീതവും സമ്മാനംനല്കി. ശേഷിക്കുന്നവര്‍ക്ക് 200 രൂപ വീതമാണ് ഓണസമ്മാനം നല്‍കിയത്.
വ്യാപാരികളുടെ ക്ഷേമത്തിനായുള്ള ഭദ്രം പദ്ധതിയില്‍ അംഗമായിരുന്ന അന്തരിച്ച ടി.എസ്. രാജന്റെ കുടുംബത്തിനു മരണാനന്തരസഹായമായി 10 ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം വിതരണം ചെയ്തു. കോടാലി വ്യാപാരഭവന് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ഹമീദ് ഓണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. രഞ്ജിമോന്‍ അധ്യക്ഷത വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍, ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്, ജില്ല വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഞ്ഞളി, യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു, ട്രഷറര്‍ സാബു പോക്കാക്കില്ലത്ത്, ഫൗസിയ ഷാജഹാന്, സി.പി. ഉണ്ണികൃഷ്ണന്, വി.എം. ഷാജഹാന്, ടൈറ്റസ് കട്ടക്കയം, ജോര്‍ജ് സഫിലോ എന്നിവര്‍ സംസാരിച്ചു.