തരിശുഭൂമിയിൽ നൂറുമേനി കൊയ്ത് ആരോഗ്യസർവകലാശാല ജീവനക്കാർ
1450668
Thursday, September 5, 2024 1:56 AM IST
തൃശൂർ: തരിശുഭൂമിയെ പൂന്തോട്ടമാക്കി ആരോഗ്യസർവകലാശാല ജീവനക്കാർ. തരിശായി കിടന്നിരുന്ന 30 സെന്റ് സ്ഥലത്ത് ആരംഭിച്ച ചെണ്ടുമല്ലി പൂകൃഷിയിൽ നൂറുമേനിനേട്ടം.
ജൈവവളംമാത്രം ഉപയോഗിച്ച് ജീവനക്കാർതന്നെ ആരംഭിച്ച പൂകൃഷിയാണ് ഓണക്കാലത്ത് നൂറുമേനി നേട്ടം കൈവരിച്ചത്. കുടുംബശ്രീക്കാർ അടക്കമുള്ളവർ സഹായവുമായി എത്തിയെങ്കിലും തങ്ങളുടെ ഓഫിസ് മണ്ണിൽ തങ്ങൾതന്നെ ഒരു കൈനോക്കട്ടെയെന്നു പറഞ്ഞാണ് വനിതകൾ അടക്കമുള്ള ജീവനക്കാർ പൂകൃഷിയിലേക്ക് ഇറങ്ങിയത്.
ആരോഗ്യസർവകലാശാല വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വിളവെടുപ്പ് നിർവഹിച്ചു.
പ്രൊ വൈസ് ചാൻസലർ ഡോ. വിജയൻ, പരീക്ഷാ കണ്ട്രോളർ ഡോ. എസ്. അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.