ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസ്തംഭനം: കോണ്‍ഗ്രസ് ധര്‍ണ നടത്തി
1451212
Saturday, September 7, 2024 1:37 AM IST
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനെതിരെയും അംഗപരിമിതയായ സെക്രട്ടറിക്കെതിരെയുമുള്ള മനുഷ്യാവകാശധ്വംസനത്തിനെതിരെയും അഴിമതിക്കും സ്വജന പക്ഷപാതത്തിനെതിരെയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി.
കെപിസിസി നിര്‍വാഹകസമിതിയംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ്് ഷാറ്റൊ കുര്യന്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലന്, നഗരസഭ അധ്യക്ഷ സുജ സഞ്ജീവ്കുമാര്‍, ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റുമാരായ ബാസ്റ്റിന് ഫ്രാന്‍സിസ്, സാജു പാറേക്കാടന്‍, എ.പി. വില്‍സണ്‍, ഫ്രാന്‍സിസ് പടിഞ്ഞാറേത്തല, സി. എസ്. അബ്ദുല്‍ഹഖ്, പി.കെ. ഭാസി, ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാന്‍സിസ് പ്രസംഗിച്ചു.