ചേർപ്പിൽ പ്രമാണപൗർണമി 22ന്
1450673
Thursday, September 5, 2024 1:56 AM IST
ചേർപ്പ്: മേളപ്രമാണി പെരുവനം സതീശൻമാരാരുടെ അറുപതാംപിറന്നാൾ ആഘോഷം പ്രമാണപൗർണമി 22ന് രാവിലെ 8.30 മുതൽ ചേർപ്പ് സിഎൻഎൻ. ഗേൾസ് ഹൈസ്ക്കൂളിൽ നടക്കും.
കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട് ദീപോജ്വലനം നടത്തും.
പെരുമ്പാവൂർ ഗംഗാധരനും സംഘവും അവതിരിപ്പിക്കുന്ന പഞ്ചരത്നകീർത്തനാലാപനം. 10ന് അനുമോദനസദസ് സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനംചെയ്യും. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനാകും. കാലടി കൃഷ്ണയ്യർ കലാജീവിത മുഖവുര നടത്തും ഭാഗവതയജ്ഞാചാര്യൻ വെൺമണി കൃഷ്ണൻനമ്പൂതിരി കീർത്തിഫലകവും ഗാനരചയിതാവ് ആർ.കെ. ദാമോദരൻ മംഗളപത്രവും സമർപ്പിക്കും.
പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻമാരാർ, സംഗീതജ്ഞൻ ശ്രീവത്സൻ ജെ.മേനോൻ സംഗീത സംവിധായകൻ വിദ്യാധരൻ, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് മട്ടന്നൂർ ശ്രീരാജ് നയിക്കുന്ന തായമ്പകയുണ്ടാകും.