ദേവാലയങ്ങളില്‍ തിരുനാള്‍
1450942
Friday, September 6, 2024 1:46 AM IST
കൈപ്പറമ്പ് വിശുദ്ധ
മദർ തെരേസ കപ്പേളയിൽ
തിരുനാളിന് കൊടിയേറി. എട്ടിനാണ് തിരുനാൾ ആഘോഷം. തിരുനാൾദിനംവരെ എല്ലാദിവസവും വൈകുന്നേരം ആറിന് ലദീഞ്ഞ്, നൊവേന ഉണ്ടായിരിക്കും. തിരുനാൾദിവസം രാവിലെ 5.45ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 5.45ന് ലദീഞ്ഞ്, നൊവേന, തിരുനാൾ പ്രദക്ഷിണം, നേർച്ച വിതരണം, ഫാൻസി വെടിക്കെട്ട് എന്നിവയും ഉണ്ടായിരിക്കും. വികാരി റവ.ഡോ. ആന്റോ കാഞ്ഞിരത്തിങ്കൽ, യൂണിറ്റ് പ്രസിഡന്റുമാരായ എ.എൽ. നിക്സൺ, ജോളി ഫ്രാൻസിസ്, എ.ജെ. ബിജു എന്നിവർ നേതൃത്വംനൽകും.
കരുമത്ര പരിശുദ്ധ ആരോഗ്യ മാതാവിന്റെ ദേവാലയത്തിൽ
എട്ടുനോമ്പ് തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാളിന്റെ ഭാഗമായി ഇടവകാതിർത്തിയിലെ നിർധന കുടുംബങ്ങൾക്ക് ധനസഹായംനൽകും. ഇന്ന് വൈകിട്ട് പള്ളിയിൽനടക്കുന്ന തിരുകർമങ്ങൾക്കുശേഷം ഇലുമിനേഷൻ സ്വിച്ച് ഓൺ നടക്കും.
നാളെ രാവിലെ ഏഴിന് ദിവ്യബലി, തുടർന്ന് ഇടവകയിലെ യൂണിറ്റുകളിലേക്ക് കിരീടം, അമ്പ് എന്നിവ വെഞ്ചരിച്ച് നൽകൽ. ഉച്ചക്ക് 3.30ന് പ്രസുദേന്തി വാഴ്ച, ഊട്ടു വെഞ്ചരിപ്പ്, കുട്ടികൾക്ക് ചോറൂണ്, തുടർന്ന് 13 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രതിഷ്ഠ, ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രൂഷ, കിരീട സമർപ്പണം എന്നിവ നടക്കും. തിരുകർമങ്ങൾക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനാകും. തുടർന്ന് രാത്രി 10.30ന് തിരുമുറ്റ ബാൻഡ് മേളം, യൂണിറ്റുകളിൽനിന്നുള്ള കിരീടം എഴുന്നള്ളിപ്പ് പള്ളിയിൽ സമാപനം. ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി, 9.30ന് പൊതു മാമോദീസ, 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന എന്നിവയ്ക്ക് തൃശൂർ ലൂർദ് കത്തിഡ്രൽ പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. മേരിമാതാ മേജർ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ തിരുനാൾ സന്ദേശം നൽകും.
തുടർന്ന് വൈകിട്ട് 3.30ന് നടക്കുന്ന ദിവ്യബലിക്കു ശേഷം ജപമാല പ്രദക്ഷിണവും മാതാവിന്റെ ബർത്ത്ഡേ കേക്ക് മുറിക്കൽ എന്നിവ നടക്കും. തിരുകർമങ്ങൾക്ക് സെന്റ് തോമസ് കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ നേതൃത്വം നൽകും. തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള ഉണ്ടാകും. പത്രസമ്മേളനത്തിൽ ഇടവക വികാരി ഫാ. മനോജ് കീഴൂരുമുട്ടിക്കൽ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ആന്റണി വടക്കൻ, ട്രസ്റ്റി സൈമൺ തേർമഠം, പബ്ലിസിറ്റി കൺവീനർ പോൾ നീണ്ടുശേരി എന്നിവർ പങ്കെടുത്തു.