മധ്യവയസ്കൻ മരിച്ചനിലയിൽ
1451439
Saturday, September 7, 2024 11:41 PM IST
പഴയന്നൂർ: ചേലക്കരയിൽ കലാകാരനായ മധ്യവയസ്കനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. തോന്നൂർക്കര കിഴിയപ്പാട്ട് ചാത്രയ്ക്കൽ വീട്ടിൽ ഉണ്ണി ബാലകൃഷ്ണൻ(63) ആണ് മരിച്ചത്.
കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്ന് പറയുന്നു. ഉദയ കലാസമിതിയുടെ നാടകത്തിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഭാര്യ: ഗംഗ. മക്കൾ: കൃപ, രൂപ, പ്രഭ. മരുമക്കൾ: പ്രദീപ്, സജീഷ്. തോന്നൂർക്കര എയുപി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്ററുടെ മകനാണ്.