സഹോദയ മീറ്റ്: പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ മുന്നിൽ
1450507
Wednesday, September 4, 2024 7:06 AM IST
കുന്നംകുളം: സിബിഎസ്ഇ സ്കൂളുകളുടെ തൃശൂർ സഹോദയ ജില്ലാ അത്ലറ്റിക് മീറ്റിൽ രണ്ടാംദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ121 പോയിന്റോടെ പൂച്ചട്ടി ഭാരതീയവിദ്യാഭവൻ വിദ്യാമന്ദിർ മുന്നിൽ.
കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടന്നുവരുന്ന മീറ്റിൽ 92 പോയിന്റോടെ മുളംകുന്നത്തുകാവ്
കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിർ രണ്ടാംസ്ഥാനത്തുണ്ട്. 80 പോയിന്റോടെ തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ മൂന്നാംസ്ഥാനത്താണ്.
നാലുവിഭാഗങ്ങളിലായി 25 ഓളം ഇനങ്ങളിലുള്ള മത്സരങ്ങളാണ് രണ്ടാംദിനത്തിൽ പൂർത്തിയായത്. കായികമേളയ്ക്കു നാളെ സമാപനമാകും. സമാപനസമ്മേളനത്തിൽ കുന്നംകുളം നഗരസഭാധ്യക്ഷ സിത രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. എസ്എസ്സിടി പ്രസിഡന്റ് എം.കെ. ശ്രീരാമചന്ദ്രൻ അധ്യക്ഷത വഹിക്കും.