പട്ടിണിക്കിടരുത്; അധ്യാപക സര്‍വീസ് സംഘടന കളക്ടറേറ്റ് മാര്‍ച്ച്
1451224
Saturday, September 7, 2024 1:37 AM IST
അയ്യന്തോള്‍: ജീവനക്കാരെ പട്ടിണിക്കിടരുതെന്ന് ആവശ്യപ്പെട്ട് അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
ക്ഷാമബത്തകുടിശിക ഉടന്‍ അനുവദിക്കുക, ആര്ജിതാവധിആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്കരണകുടിശിക അനുവദിക്കുക, പങ്കാളിത്തപെന്‍ഷന്‍ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക, പഴയ പെന്ഷന് പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികള്‍ ഉടനേ ആരംഭിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നിവയുന്നയിച്ച് സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റ ഭാഗമായാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്മാന് വി.സി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.