അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നുപോ​യ കൃ​ഷ്ണ​കൃ​പ എ​ന്ന ഇ​ൻ​ബോ​ഡ് വ​ള്ള​ത്തി​ന്‍റെ എ​ൻജിന്‍ നി​ല​ച്ച് ക​ട​ലി​ല്‍ കു​ടു​ങ്ങി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ട് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ക​ര​യി​ലെ​ത്തി​ച്ചു.

ക​ട​ലി​ല്‍ അ​ഞ്ച് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ (10 കി​ലോ​മീ​റ്റ​ർ) അ​ക​ലെ അ​ഴി​മു​ഖം വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് എ​ൻ​ജി​ൻ നി​ല​ച്ച​ത്. കു​ടു​ങ്ങി​യ എ​റി​യാ​ട് പേ​ബ​സാ​ർ സ്വ​ദേ​ശി കി​ഴ​ക്കേ​വ​ള​പ്പി​ൽ ശ​ശി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള "കൃ​ഷ്ണകൃ​പ' എ​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​വും എ​റി​യാ​ട് സ്വ​ദേ​ശി​ക​ളാ​യ 45 മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ക​ര​യി​ലെ​ത്തി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 9.40 മ​ണി​യോ​ടു​കൂ​ടി​യാ​ണ് വ​ള്ള​വും തൊ​ഴി​ലാ​ളി​ക​ളും ക​ട​ലി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്.

ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം.​എ​ഫ്. പോ​ളി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​ഫ്ഇ​ഒ ശ്രു​തി​മോ​ൾ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ർ, വി.​എം. ഷൈ​ബു, റെ​സ്‌​ക്യൂ ഗാ​ര്‍​ഡു​മാ​രാ​യ ഹു​സൈ​ൻ, വി​ജീ​ഷ്, ബോ​ട്ട് സ്രാ​ങ്ക് ദേ​വ​സി മു​ന​മ്പം, എ​ൻജിൻ ഡ്രൈ​വ​ർ റോ​ക്കി എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.