ഓണം പുസ്തകോത്സവത്തിന് അക്കാദമിയിൽ തുടക്കമായി
1450505
Wednesday, September 4, 2024 7:06 AM IST
തൃശൂർ: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഓണം പുസ്തകോത്സവത്തിനു വൈലോപ്പിള്ളി ഹാളിൽ തുടക്കമായി. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ 10 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
രാവിലെ ഒൻപതുമുതൽ രാത്രി എട്ടുവരെ സ്റ്റാൾ പ്രവർത്തിക്കും. 12 വരെയാണ് പുസ്തകോത്സവം. സെക്രട്ടറി സി.പി. അബൂബക്കർ, മാനേജർ പി.കെ. മിനി, പബ്ലിക്കേഷൻ ഓഫീസർ എൻ.ജി. നയനതാര തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.