ക്രൈസ്റ്റില്‍ കമ്യൂണിക്കേഷന്‍ സ്കില്‍സില്‍ ദ്വിദിന ദേശീയ ശില്പശാല നടത്തി
1450934
Friday, September 6, 2024 1:46 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ വള്ളുവര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് മാനേജ്മെന്റിലെ വിദ്യാര്‍ഥികള്‍ക്കായി ദ്വിദിനസഹവാസ ശില്പശാല നടത്തി. ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. കെ.ജെ. വര്‍ഗീസിന്റെയും വൈസ് പ്രിന്‍സിപ്പല്‍ അസോസിയേറ്റ് പ്രഫസർ പള്ളിക്കാട്ടില്‍ മേരി പത്രോസിന്റെയും നേതൃത്വത്തില്‍ പരിശീലന ക്ലാസുകള്‍ നടന്നു.
ലാംഗ്വേജ് ലാബിലുള്ള പ്രായോഗികപരിശീലനം, അധ്യാപക വിദ്യാര്‍ഥി വിനിമയത്തിലൂടെയുള്ള ഇംഗ്ലീഷ് ഭാഷാ പരിശിലനം, കാമ്പസ് ടൂര്‍ എന്നിവ ശില്പശാലയുടെ പ്രത്യേകതകളായിരുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള കുട്ടികളുടെ നൈപുണ്യ വികാസത്തിന് ഊന്നല്‍ നല്കി തയാറാക്കിയ വിവിധ സെഷനുകള്‍ ഡിപ്പാര്‍ട്ട്മെന്റിലെ മറ്റ് അധ്യാപകര്‍ നയിച്ചു.
സമാപനസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.