കഞ്ചാവുവേട്ട: 2.5 കിലോ ‘ഒറീസ ഗോൾഡ് ‘പിടികൂടി
1451222
Saturday, September 7, 2024 1:37 AM IST
വാടാനപ്പള്ളി: തീരദേശമേഖലയിലെ സ്കൂളുകളും തൃശൂർ നഗരത്തിലെ കോളജുകളിലും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തെ 2.5 കിലോഗ്രാം കഞ്ചാവുമായി വാടാനപ്പള്ളി എക്സൈസ് പിടികൂടി.
വിപണിയിൽ വലിയവിലയുള്ള ‘ഒറീസ ഗോൾഡ്’എന്നറിയപ്പെടുന്ന മുന്തിയയിനം കഞ്ചാവാണ് ഓണാഘോഷത്തിന് മാറ്റുകൂട്ടുവാനായി സംഘം കടത്തിക്കൊണ്ടുവന്നത്. മാരുതി സിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. തൃശൂർ പൊങ്ങണംകാട് സ്വദേശി തീയത്തുപറമ്പിൽ അനീഷ്, പീച്ചി സ്വദേശി പ്ലാശേരി വീട്ടിൽ വിഷ്ണു, തളിക്കുളം സ്വദേശി കോഴിപ്പറമ്പിൽ വീട്ടിൽ അമൽ എന്നിവരാണ് വാടാനപ്പിള്ളി എക്സൈസിന്റെ പിടിയിലായത്. തളിക്കുളത്തുനിന്നു പിടികൂടിയ കഞ്ചാവുസംഘത്തെ ചോദ്യംചെയ്തതിൽനിന്നാണ് ഇവരുടെ കൂട്ടാളികളും പിടിയിലായത്.