ചാ​ല​ക്കു​ടി: മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി മ​ര​ച്ചി​ല്ല​ക​ൾ മു​റി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. മേ​ലൂ​ർ സ്വ​ദേ​ശി ബേ​ബി(49)​യെ​യാ​ണ് ചാ​ല​ക്കു​ടി ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

എ​ലി​ഞ്ഞി​പ്ര തു​രു​ത്തു​മ്മ​ൽ ക​ല്ല്യാ​ണി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ കൂ​റ്റ​ൻ മ​ഹാ​ഗ​ണി​മ​ര​ത്തി​ൽ ഏ​ക​ദേ​ശം 45 അ​ടി ഉ​യ​ര​ത്തി​ൽ മ​ര​ച്ചി​ല്ല​ക​ൾ മു​റി​ക്കു​മ്പോ​ഴാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15നാ​യി​രു​ന്നു സം​ഭ​വം. റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ, രോ​ഹി​ത്, ഉ​ത്ത​മ​ൻ എ​ന്നി​വ​രാ​ണു ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.