പുന്നയൂർക്കുളം: തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് ജില്ലയിലാ ദ്യമായി പുന്നയൂർ പഞ്ചായത്തിൽ തുടക്കമായി. എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. തെങ്ങുകൾക്ക് വിള പരിപാലനവും തടങ്ങൾക്ക് ജലസംഭരണവുമാണ് പദ്ധതികൊണ്ട് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് സമിതി അധ്യക്ഷൻ റഹിം വീട്ടിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സുഹറ ബക്കർ, ജിസ്ന ലത്തീഫ്, കെ.എ. വിശ്വനാഥൻ, എ.കെ. വിജയൻ, ഷമീം അഷ്റഫ്, ഹരിത ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ സി . ദിദിക, ഷെരിഫ കബീർ എന്നിവർ പ്രസംഗിച്ചു.