ബിജെപി കൗണ്‍സിലര്‍മാർ ധര്‍ണ നടത്തി
1450503
Wednesday, September 4, 2024 7:06 AM IST
ഇരിങ്ങാലക്കുട: അനാസ്ഥയുടെ പ്രതീകമായി മാറിയ ഇരിങ്ങാലക്കുട നഗരസഭയിലെ എന്‍ജിനീയറിംഗ് വിഭാഗം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാർ ധര്‍ണ നടത്തി. കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്ലുകള്‍പോലും കരാറുകാര്‍ക്കു മാറിക്കിട്ടിയിട്ടില്ല.
ബില്ലുകള്‍ പിടിച്ചുവച്ച് എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ക്ലര്‍ക്കുമാരും രസിക്കുകയാണെന്നാണു കരാറുകാര്‍ ആക്ഷേപിക്കുന്നത്. പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്നും ഇവരെ നിയന്ത്രിക്കാന്‍ ചെയര്‍പേഴ്സണും സെക്രട്ടറിക്കും കഴിയുന്നില്ലെന്നും 2021 മുതല്‍ 20 കോടി രൂപയുടെ നഷ്ടമാണു സംഭവിച്ചിട്ടുള്ളതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.
എന്‍ജിനീയറിംഗ് വിഭാഗത്തിനുമുന്നില്‍ നടന്ന സമരം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ഷാജുട്ടന്‍, അമ്പിളി ജയന്, ആര്‍ച്ച അനീഷ്, സരിത സുഭാഷ്, സ്മിത കൃഷ്ണകുമാര്‍, വിജയകുമാരി അനിലന്‍, മായ അജയന് എന്നിവര്‍ പ്രസംഗിച്ചു.