പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ ചാന്പ്യന്മാർ
1450666
Thursday, September 5, 2024 1:56 AM IST
കുന്നംകുളം: കുന്നംകുളത്ത് നടന്ന ജില്ല സഹോദയ അത്ലറ്റിക്സ് മത്സരങ്ങളിൽ 176 പോയിന്റ് നേടി പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ ഒന്നാംസ്ഥാനം കരസ്ഥമാക്കി. 143 പോയിന്റ്് നേടി കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിർ രണ്ടാംസ്ഥാനം കരസ്തമാക്കി. 120 പോയിന്റ് നേടി ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തെത്തി.
കുന്നംകുളം സീനിയർ ഗ്രൗഡിൽ മൂന്നു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സഹോദയ അതലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിൽ കേരള സ്റ്റേറ്റ് അതലറ്റിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാൽ മുഖ്യാതിഥിയായിരുന്നു. എസ്എസ്സിടി പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എസ്എസ്സിടി രക്ഷാധികാരി ഡോ. ദിനേഷ് ബാബു കായികമേള ജേതാക്കളെ പ്രഖ്യാപിച്ചു. വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള ട്രോഫികളുടെ വിതരണവും നടന്നു. ഫാ. വിജു കോലങ്കണി സിഎംഐ ആശംസകളർപ്പിച്ചു. എസ്എസ്സിടി ജനറൽ സെക്രട്ടറി ഷമീം ബാവ നന്ദി പറഞ്ഞു.