വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
1450687
Thursday, September 5, 2024 2:51 AM IST
എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. വെള്ളറക്കാട് വെള്ളത്തേരി അമ്പലത്ത് വീട്ടിൽ അബ്ദുൽ സലാമിന്റെ ഭാര്യ ഷംസിയ (47)യാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭർത്താവിനൊപ്പം സ്കൂട്ടറിനു പിറകിലിരുന്ന് സഞ്ചരിക്കവെ മനപ്പടി സെന്ററിൽ വച്ച് തിരിക്കുന്നതിനിടയിൽ മറ്റൊരു യുവതി ഓടിച്ചിരുന്ന സ്കൂട്ടർ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷംസിയയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വെന്റിലേറ്ററിലായിരുന്ന ഇവരെ കഴിഞ്ഞദിവസം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. മക്കൾ: സുമയ്യ, ഷൈമ, ഷഫ്ന.