ഓണാവേശത്തിൽ തൃശൂർ, പുലിക്കളിക്കു കൊടിയേറി
1451217
Saturday, September 7, 2024 1:37 AM IST
തൃശൂർ: കാത്തിരിപ്പുകൾക്കു വിട. തൃശൂരിന്റെ പുലിക്കളിക്കു കൊടിയേറി. പുലിച്ചുവടുമായി മേയർ എം.കെ. വർഗീസും ചുവടുവച്ചതോടെ ആവേശത്തിലായി പുലിക്കളിസംഘങ്ങളും.
നടുവിലാലിൽ നടന്ന ചടങ്ങിലാണ് ഇടംകൈയാൽ താളമിട്ട് മേയർ എം.കെ. വർഗീസ് കൊടിയേറ്റചടങ്ങ് വർണാഭമാക്കിയത്. കോർപറേഷൻ കൗണ്‍സിലർമാരായ പൂർണിമ സുരേഷ്, രാഹുൽ, പുലിക്കളി സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇത്തവണ ഏഴു ടീമുകളാണ് പുലിക്കളിയിൽ പങ്കെടുക്കുന്നുത്. സീതാറാം മിൽ ദേശം, വിയ്യൂർ യുവജന സംഘം, വിയ്യൂർ ദേശം, ശങ്കരംകുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ കലാകായിക സാംസ്കാരികസമിതി എന്നിവയാണ് പുലിക്കളിസംഘങ്ങൾ. 18 നാണ് പുലിക്കളി.