തൃ​ശൂ​ർ: പൂ​രം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ര​ണ്ടു​വ​ർ​ഷ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നു തി​രു​വ​ന്പാ​ടി ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ്കു​മാ​ർ. പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​നു​പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും എ​ന്നാ​ൽ എ​വി​ടെ​യൊ​ക്കെ​യോ എ​ന്തൊ​ക്കെ​യോ ചീ​ഞ്ഞു​നാ​റു​ന്നു​ണ്ടെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​ട​മാ​റ്റം​വ​രെ ഒ​രു പ്ര​ശ്ന​വു​മി​ല്ലാ​തെ കാ​ര്യ​ങ്ങ​ൾ പോ​യ​താ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി എ​സ്പി​യെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു​വെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.