ഡിവൈൻനഗറിൽ കെഎസ്ആർടിസി ബസുകൾ നിർത്തുന്നില്ലെന്നു പരാതി
1450485
Wednesday, September 4, 2024 6:55 AM IST
മുരിങ്ങൂർ: ഇരുദിശകളിലേക്കുള്ള ഡിവൈൻനഗർ ബസ് സ്റ്റോപ്പുകളിൽ ഓർഡിനറി കെഎസ്ആർടിസി ബസുകൾ മാത്രമേ നിർത്തുന്നുള്ളൂവെന്നും ഡീലക്സ് ബസുകൾ ഒഴിച്ചുള്ള മുഴുവൻ കെഎസ്ആർടിസി ബസുകളും മേൽപ്പാലത്തിനു താഴെക്കൂടി പോകുന്നതിന് അടയന്തിരനടപടി സ്വീകരിക്കണമെന്നു കാടുകുറ്റി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് ആവശ്യപ്പെട്ടു.
കെഎസ്ആർടിസി ബസുകൾ സ്റ്റോപ്പ് പരിഗണിക്കാതെ പാലത്തിനു മുകളിലൂടെ കടന്നുപോകുന്നതുമൂലം തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.