അതിരപ്പള്ളി: അതിരപ്പിള്ളിയിൽ ഫെൻസിംഗ് നിർമാണം വേഗത്തിലാക്കാൻ തീരുമാനം. കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണം എന്ന ആവശ്യവുമായി കഴിഞ്ഞദിവസം വെറ്റിലപ്പാറ 13 ജംഗ്ഷനിലുള്ള ഫോറസ്റ്റ് സ്റ്റേഷൻ മുന്നിൽ അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസ സമരം നടത്തിയിരുന്നു.
ഇതേത്തുടർന്ന് എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സമരസമിതിനേതാക്കളും ചാലക്കുടി ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഫെൻസിംഗ് നിർമാണത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും, ജനജാഗ്രതാസമിതി ഉടൻതന്നെ രൂപീകരിക്കുവാനും നൈറ്റ് വാച്ചർമാരുടെ എണ്ണം കൂട്ടുവാനും നൈറ്റ് പട്രോളിംഗിന് വാഹനം കൂടുതൽ അനുവദിക്കാനും പുഴയിലെ തുരുത്തുകളിലെ അടിക്കാടുകൾ വെട്ടി ആനയെ തുരത്തുന്നതിനു വേണ്ട നടപടികൾ എടുക്കുവാനും തീരുമാനിച്ചു.