നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി പിളർന്നു
1450946
Friday, September 6, 2024 1:46 AM IST
തൃശൂർ: നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി പിളർന്നു. നേതാക്കൾ രാജിവച്ചുവെന്നും ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടുവെന്നും ഒരു വിഭാഗം. രാജിവച്ചതല്ല പുറത്താക്കിയതാണെന്നു മറുവിഭാഗം.
എ.പി. അബ്ദുൾ വഹാബ് നേ തൃത്വംനൽകുന്ന നാഷണൽ ലീഗിൽനിന്നും നേതാക്കളും പ്രവർത്തകരും കൂട്ടരാജി വച്ചുവെന്നും യുഡിഎഫിലേക്കുള്ള ലീഗിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് കൂട്ടരാജിയെന്നും പ്രസിഡന്റ് മുഹമ്മദുകുട്ടി ചാലക്കുടി പറഞ്ഞു.
ഇദ്ദേഹത്തിനുപുറമെ ജനറൽ സെക്രട്ടറി ജംഷീർ അലി, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കടപ്പുറം, വൈസ് പ്രസിഡന്റ് ഖാദർ ബ്ലാങ്ങാട്, സെക്രട്ടറി സെയ്ദ് വാടാനപ്പിള്ളി, ജില്ലാ ട്രഷറർ സി. ഷറഫുദ്ദീൻ, യൂത്ത് വിഭാഗം ജില്ലാ പ്രസിഡന്റ് സൈഫുദ്ദീൻ വട്ടേക്കാട് എന്നിവരടക്കമുള്ള ജില്ലയിലെ മുഴുവൻ പ്രവർത്തകരും രാജിവച്ചുവെന്നും വിഭാഗീയത തുടരുന്ന സാഹചര്യത്തിൽ കൊഴിഞ്ഞുപോക്ക് തുടരുമെന്നും മുഹമ്മദുകുട്ടി തൃശൂരിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും പാർട്ടി യുടെ രഹസ്യങ്ങൾ ചോർത്തുകയും പാർട്ടിക്കെതിരെ പ്രവർത്തിക്കുകയും ചെയ്തതിനാൽ ഇവരെ പുറത്താക്കിയതാണെന്നും നാഷണൽ ലീഗ് വർക്കിംഗ് പ്രസിഡന്റ് സയ്യിദ് ഷബീൽ ഐദ്രൂസി തങ്ങൾ വ്യക്തമാക്കി.
അധികാരമോഹത്താൽ എ.പി. അബ്ദുൾ വഹാബിന്റെ ആദർശരാഷ്ട്രീയവും നിലപാടുകളും മറന്ന നേതാക്കളെ ഉൾക്കൊള്ളാനാവില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ 26നു കൂടിയ സെക്രട്ടേറിയറ്റാണ് ഇവരെ പുറത്താക്കിയത്. അതിന്റെ ജാള്യം മറച്ചുവയ്ക്കാനാണ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് മുഹമ്മദുകുട്ടി ചാലക്കുടി രംഗത്തുവന്നിട്ടുള്ളതെന്നും നിലവിൽ അടിയുറച്ച ഇടതുപക്ഷനിലപാടുമായാണ് ലീഗ് പ്രവർത്തനം കാഴ്ചവയ് ക്കുന്നതെന്നും അതു തുടരുമെന്നും പറഞ്ഞ ഐദ്രൂസി ഐഎൻഎൽ ജില്ലാ കമ്മിറ്റി പിളർന്നതായും കൂട്ടിച്ചേർത്തു.
മുഹമ്മദുകുട്ടി ചാലക്കുടിക്കൊപ്പം, ജംഷീർ അലി തിരുവത്ര, നൗഷാദ് കടപ്പുറം, സെയ്ദ് വാടാനപ്പിള്ളി, ഖാദർ ബ്ലാങ്ങാട് എന്നിവരും, ജില്ലാ വർക്കിംഗ് സയ്യിദ് ഷബീൽ ഐദ്രൂസി തങ്ങൾക്ക് ഒപ്പം ജെയിംസ് കാഞ്ഞി രത്തിങ്കൽ, ഷംസുദീൻ ഹാജി, ഷാജി പള്ളം, അഡ്വ. രമാദേവി എന്നിവർ പങ്കെടുത്തു.