കയ്പമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് മൂന്നുലക്ഷം രൂപ നൽകി. ഇ.ടി. ടൈസൺ എംഎൽഎക്ക് ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ തുക കൈമാറി.
ബാങ്ക് വൈസ് പ്രസിഡന്റ് ബിന്ദു മോഹൻലാൽ, ഭരണസമിതി അംഗങ്ങളായ ഇ.കെ. ബിജു, സണ്ണി മാധവ് , പി.കെ. ഷംസുദ്ധീൻ, സെക്രട്ടറി ഇൻ ചാർജ് ടി.സി. സിനി, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ബാങ്ക് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് നൽകിയിട്ടുണ്ട്.