ദേവാലയങ്ങളിൽ തിരുനാൾ
1451215
Saturday, September 7, 2024 1:37 AM IST
അരിപ്പാലം സെന്റ് മേരീസ്
വെള്ളാങ്കല്ലൂർ: അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തിൽ വേളാങ്കണ്ണിമാതാവിന്റെ തിരുനാളിന് ആളൂർ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോയ് കടമ്പാട്ട് കൊടിയേറ്റി. തുടർന്ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നീ തിരുക്കർമങ്ങൾ നടന്നു.
ഇന്നു വൈകീട്ട് 5.30നുള്ള തിരുക്കർമങ്ങൾക്ക് റവ.ഡോ. വർഗീസ് പാലത്തിങ്കൽ മുഖ്യകാർമികത്വം വഹിക്കും. തിരുനാൾദിനമായ നാളെ രാവിലെ 6.30 നുള്ള ദിവ്യബലിക്കു വികാരി ഫാ. സെബി കാഞ്ഞിലശേരി കാർമികത്വം വഹിക്കും.
10ന് ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. വർഗീസ് പാലത്തിങ്കൽ സഹകാർമികനായിരിക്കും. തുടർന്ന് പ്രദക്ഷിണം.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബി കാഞ്ഞിലശേരി, കൈക്കാരന്മാരായ പോൾസൺ വാറോക്കി, റോയ് പോൾ കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പ്ലാവിൻമുറി ദയാനഗർ
മാള: പ്ലാവിൻമുറി ദയാനഗർ പളളിയിൽ പരിശുദ്ധ ബാലികാമാതാവിന്റെ ജനനത്തിരുനാൾ നാളെ നടക്കും.
ഫാ. ഡേവിസ് കളപ്പുരയ്ക്കൽ കൊടികയറ്റം നിർവഹിച്ചു. തിരുക്കർമങ്ങളിൽ വികാരി ഫാ. സാംസൺ എലുവത്തിങ്കൽ, ഫാ. ജോസഫ് പാറേക്കാടൻ എന്നിവർ കാർമികരായി.
നാളെ രാവിലെ 10 ന് വിശുദ്ധ കുർബാന, തുടർന്ന് ഊട്ടുനേർച്ച.