"ഓണം കാർഷിക വിപണനമേള' 12 മുതൽ കൊടുങ്ങല്ലൂരിൽ
1451214
Saturday, September 7, 2024 1:37 AM IST
കൊടുങ്ങല്ലൂർ: കാർഷിക വികസനബാങ്കിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന അഞ്ച് ഫാർമേഴ്സ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഓണം കാർഷിക വിപണന മേള 12,13,14 തീയ തി കളിലായി നടത്തും.
പൊയ്യ മഹാത്മ, കൊടുങ്ങല്ലൂർ വസുധ, ശ്രീനാരായണപുരം നാട്ടുപച്ച, കയ്പമംഗലം പ്രിയദർശിനി, എറിയാട് ജയ് കിസാൻ, എന്നീ ഫാർമേഴ്സ് ക്ലബ്ബുകളാണ് ബാങ്കിനുകീഴിൽ പ്രവർത്തിക്കുന്നത്.
ജൈവവളം ഉപയോഗിച്ച് കർഷകർ കൃഷി ചെയ്ത് ഉണ്ടാക്കുന്ന വിളവെടുപ്പ് ഫാർമേഴ്സ് ക്ലബ്ബുകളിലൂടെ രേഖരിച്ച് വളരെ കുറഞ്ഞ വിലനിശ്ചയിച്ച് ജനങ്ങൾക്ക് ആദായകരമായ രീതിയിൽ ജൈവകൃഷി ഉത്പ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.
12 ന് രാവിലെ 11 ന് ബാങ്കുപരിസരത്ത് തയാറാക്കുന്ന കാർഷിക വിപണനമേളയുടെ പ്രത്യേകവേദിയിൽ സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജി മോഹൻ ഉദ് ഘാടനം നിർവഹിക്കും.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത മുഖ്യാതിഥിയായിരിക്കും. ബാങ്ക് പ്രസിഡന്റ് ടി. എം. നാസർ അധ്യക്ഷത വഹിക്കും.