തവനിഷിന്റെ ഇഗ്നൈറ്റ് സീരീസില്‍ സാന്‍ഡ് ആര്‍ട്ടിൽ വിസ്മയം തീര്‍ത്ത് അനൈദ സ്റ്റാന്‍ലി
1450935
Friday, September 6, 2024 1:46 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇഗ്നൈറ്റ് സീരീസിന് തുടക്കം കുറിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകളെ ആഘോഷമാക്കിക്കൊണ്ട് അതിനെ ഒരു ദേശീയതലത്തിലേക്ക് ഉയര്‍ത്തണം എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച പരിപാടിയാണ് ഇഗ്നൈറ്റ്.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായ അനൈദ സ്റ്റാന്‍ലി മണ്ണിലൂടെ വിസ്മയം തീര്‍ത്തും വാക്കുകളിലൂടെ ആത്മശക്തി പകര്‍ന്നും എല്ലാവര്ക്കും പ്രചോദനമായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫ. റീജ യൂജിന്‍, ഡോ. സുബിന് ജോസ്, അസിസ്റ്റന്റ്് പ്രഫ. തൗഫീഖ്, അസിസ്റ്റന്റ്് പ്രഫ. പ്രിയ, അസിസ്റ്റന്റ്് പ്രഫ. അഖില്‍, തവനിഷ് സ്റ്റുഡന്റ്് സെക്രട്ടറി സജില്‍, തവനിഷ് വൈസ് പ്രസിഡന്റ്് മീര, വോളൻഡിയര് നീരജ എന്നിവര്‍ പ്രസംഗിച്ചു.