തെരുവുനായ്ശല്യത്തിനെതിരേ നില്പുസമരം
1450483
Wednesday, September 4, 2024 6:55 AM IST
ചാലക്കുടി: വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനെതിരേ ട്വന്റി 20 നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി നഗരസഭ ഓഫീസിനുമുന്പിൽ നില്പുസമരം നടത്തി. ചാലക്കുടി ടൗണിൽ തെരുവുനായ്ക്കളുടെ എണ്ണം ഭയാനകമായ രീതിയിൽ വർധിച്ചിരിക്കുകയാണ്. ഇതിനെതിരെ സർക്കാർ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
തെരുവുനായ്വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി ഗോപുരൻ, നിയോജകമണ്ഡലം ഭാരവാഹികളായ സിജുമോൻ ജോസഫ്, പി.ഡി. വർഗീസ്, പി.പി. ഷിബു, ജോൺ അവറാസ്, ജോഷി കാട്ടാളൻ, ഷീജ ജോർജ്, സൗദ ബീവി, വിൻസന്റ് പടമാടൻ തുടങ്ങിയവർ പ്രസംഗിച്ചു.