സന്ദീപിന്റെ വീട് സുരേഷ് ഗോപി സന്ദർശിച്ചു
1451223
Saturday, September 7, 2024 1:37 AM IST
കല്ലൂര്‍: റഷ്യയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപിന്റെ വീട് കേന്ദ്രമന്ത്രി സുരേഷ്ഗോപി സന്ദര്‍ശിച്ചു.
സന്ദീപിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ എംബസിയുമായി ചര്‍ച്ച ചെയ്തിരുന്നതായും ഇതിനായി നടപടി സ്വീകരിച്ചുവരുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു. സുരേഷ്ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍, എ.ജി. രാജേഷ് എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
റഷ്യ - യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സേനയുടെ ഭാഗമായിരുന്ന സന്ദീപ് യുക്രെയ്ൻ ഡ്രോണ്‍ ആക്രമണത്തില്ലാണ് കൊല്ലപ്പെട്ടത്.