പോട്ട - പനമ്പിള്ളി കോളജ് റോഡ് അതിരപ്പിള്ളി സമാന്തരപാതയായി പ്രഖ്യാപിക്കണം
1450482
Wednesday, September 4, 2024 6:55 AM IST
ചാലക്കുടി: ദേശീയപാത 47ൽ നിന്ന് ആരംഭിക്കുന്ന പോട്ട, പനമ്പിളളി കോളജ്, ചൗക്ക, മേച്ചിറ, മാരാംകോട്, കുറ്റിച്ചിറ, ചായ്പ്പൻകുഴി, വെറ്റിലപ്പാറ, അതിരപ്പിളളി റോഡ് സമാന്തരപാതയായി പ്രഖ്യാപിക്കണമെന്നും ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിക്ക് ചാലക്കുടി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. ആന്റണി, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം കെ.എം. ജോസ്, ചായ്പ്പൻകുഴി ക്ഷീരോല്പാദക സംഘം പ്രസിഡന്റ് ജോജി പോൾ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട നിവേദനം നൽകി.
തൃശൂർ ഭാഗത്തുനിന്നു വരുന്ന വിനോദസഞ്ചാരികൾക്ക് അതിരപ്പിളളി ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള എളുപ്പമാർഗമാണെന്നും എട്ട് കിലോമീറ്റർ ദൂരം ലാഭിക്കാൻ കഴിയുമെന്നും ആനമല റോഡ് തുമ്പൂർമുഴിയിലെ കാട്ടാനശല്യം ഒഴിവാക്കാനാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.