ജെസിഐ സോണ്‍ ഷട്ടില്‍ ടൂര്‍ണമെന്റ് കിരീടം ജെസിഐ ഇരിങ്ങാലക്കുടയ്ക്ക്
1450932
Friday, September 6, 2024 1:46 AM IST
ഇരിങ്ങാലക്കുട: ജെസിഐ സോണ്‍ 20 യുടെ നേതൃത്വത്തില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളുള്‍പ്പെടുന്ന മേഖലാതല ഷട്ടില്‍ ടൂര്‍ണമെന്റില്‍ ജെസിഐ ഇരിങ്ങാലക്കുട ഓവറോള്‍ കിരീടം നേടി. കുരിയച്ചിറ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ടൂര്‍ണമെന്റ് തൃശൂര്‍ കോര്പ്പറേഷന് ഡപ്യൂട്ടി മേയര്‍ എം.എല്‍. റോസി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ്് അരുണ്‍ ജോസ് അധ്യക്ഷത വഹിച്ചു. സോണ്‍ വൈസ് പ്രസിഡന്റ്് മെജോ ജോണ്സണ് ആശംസ പ്രസംഗം നടത്തി.
കോര്പ്പറേഷന് കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോളയില്‍ നിന്ന് ഓവര്‍ ഓള് ട്രോഫിയും ക്യാഷ് അവാര്‍ഡ് ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ്് ലിയോ പോളും പ്രോഗ്രാം ഡയറക്ടര്‍ ലിഷോണ്‍ കാട്ട്ളയും ചേര്‍ന്ന് ഏറ്റുവാങ്ങി.
പുരുഷന്മാരുടെ സിംഗിള്‍സ്, ഡബിള്‍സ്, മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും വനിതകളുടെ സിംഗിള്‍സില്‍ റണ്ണറപ്പും കുട്ടികളുടെ സിംഗിള്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും നേടിയാണ് ഓവര്‍ ഓള് കിരിടവും 15555 രൂപയുടെ ക്യാഷ് അവാര്‍ഡും നേടിയത്.