മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
1450674
Thursday, September 5, 2024 1:56 AM IST
തൃപ്രയാർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു തൃപ്രയാറിൽ കോൺഗ്രസ് പ്രകടനവും പിണറായി വിജയന്റെ കോലം കത്തിക്കലും നടത്തി.
പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനംചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ മുഖ്യപ്രഭാഷണം നടത്തി.
മഹിളാ കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് പി. വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.വി. ഷൈൻ, പി.കെ. നന്ദനൻ, സി.എസ്. മണികണ്ഠൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ഭാരവാഹി പി.സി. ജയപാലൻ എന്നിവർ പ്രസംഗിച്ചു.