അ​തി​ര​പ്പി​ള്ളി: മു​ക്കംപു​ഴ കാ​ട​ർ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. വ​സ​ന്തകു​ട്ട​ൻ - സീ​മ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

ഏഴുമാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സീ​മക്ക് ഇ​ന്ന​ലെ മൂന്നിന് ​പെ​രി​ങ്ങ​ൽ​കു​ത്ത് റി​സ​ർ​വോ​യ​റി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യി തി​രി​കെ വ​രു​മ്പോ​ൾ വ​യ​റുവേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് വീ​ട്ടി​ൽ എ​ത്തി വി​ശ്ര​മി​ക്കുമ്പോ​ൾ പെ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ക്കു​ക​യും കു​ഞ്ഞ് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.