അന്യസംസ്ഥാനതൊഴിലാളികളുടെ പണംതട്ടിയ യുവാവ് അറസ്റ്റില്‍
1450500
Wednesday, September 4, 2024 7:06 AM IST
കൊടകര: പോലീസ്, നര്‍ക്കോട്ടിക്സ് ഉദ്യോഗസ്ഥന് ചമഞ്ഞ് മോഷ്ടിച്ച ബൈക്കില്‍ മാരകായുധമായി കറങ്ങിനടന്ന് അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണംതട്ടിയ സംഭവത്തില്‍ നിരവധി കവര്‍ച്ച, മോഷണം, അടിപിടി തുടങ്ങിയ കേസുകളിലെ പ്രതി കൊടകര പോലീസിന്റെ പിടിയിലായി. ഗുരുവായൂര്‍ പാലയൂര്‍ കറുപ്പംവീട്ടില്‍ ഫവാദാണ് (38) പിടിയിലായത്.
മറ്റത്തൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലെത്തി വ്യാജ ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് ലഹരി വസ്തുക്കള്‍ ഉണ്ടോയെന്നു പരിശോധന നടത്തുന്ന വ്യാജേന തൊഴിലാളികളെ മര്‍ദിച്ച് പണവും ഫോണും കൈകലാക്കിയ സംഭവത്തിൽ കൊടകര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിക്കായുള്ള തെരച്ചിലിനൊടുവിൽ ചാലക്കുടി പനമ്പിള്ളി കോളജിനു സമീപത്തുവച്ച് സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് ഇയാളെകണ്ട് തിരിച്ചറിയുകയും നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ കൊടകര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കു ജില്ലയിലും പുറത്തുമായി നിലവില്‍ 40ല്‍പ്പരം കേസുകള്‍ ഉണ്ട്. അന്വേഷണസംഘത്തില്‍ കൊടകര പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, എഎസ്ഐ സജു പൗലോസ് എന്നിവരുമുണ്ടായിയിരുന്നു.