യു​ദ്ധവി​വ​ര​ണ​വു​മ​ായി ബ്രി​ഗേ​ഡി​യ​ർ​മാ​ര്‌
Saturday, July 27, 2024 1:50 AM IST
ഗു​രു​വാ​യൂ​ർ: ദേ​ശസ്നേ​ഹ​ത്തെ തൊ​ട്ടു​ണ​ർ​ത്തു​ന്ന യു​ദ്ധ​മു​ഖ​ത്തെ ഭീ​ക​ര​വും ദു​ർ​ഘ​ട​വു​മാ​യ വി​വ​ര​ണ​ങ്ങ​ൾ പ​ങ്കുവ​ച്ച് ബ്രി​ഗേ​ഡി​യ​ർ ര​വീ​ന്ദ്ര​ൻനാ​യ​രും ബ്രി​ഗേ​ഡി​യ​ർ എ​ൻ.​എ.​ സു​ബ്ര​ഹ്മ​ണ്യ​നും കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

പൈ​തൃ​കം ഗു​രു​വാ​യൂ​രി​ന്‍റെ സൈ​നി​ക സേ​വാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ലു​ൾ​പ്പെ​ടെ ജീ​വ​ത്യാ​ഗം ചെ​യ്ത ധീ​രജ​വാ​ന്മാ​രെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു.​എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡോ​ടെ​യാ​ണ് ച​ട​ങ്ങ് തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​മ​ർ ജ​വാ​ൻ സ്തൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. വി​ജ​യ് ദി​വ​സ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ബ്രി​ഗേ​ഡി​യ​ർ ര​വീ​ന്ദ്ര​ൻനാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ബ്രി​ഗേ​ഡി​യ​ർ എ​ൻ.​എ.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്രി​ഗേ​ഡി​യ​ർ ര​വീ​ന്ദ്ര​ൻ നാ​യ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​ പൈ​തൃ​കം കോ-ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ.​ര​വി ച​ങ്ക​ത്ത്, മ​ധു കെ.​നാ​യ​ർ, വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മേ​ജ​ർ പി.​ജെ.​സ്റ്റെ​ജു, വേ​ലാ​യു​ധ​ൻ, സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 25 ഹോം ​ഗാ​ർ​ഡു​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.