മാ​ട്ടു​മ​ല​യി​ൽ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഫ്ലാ​റ്റ് സ​മുച്ച​യം ഒ​രു​ക്കു​ന്നു
Saturday, July 27, 2024 1:50 AM IST
ചെ​ങ്ങാ​ലൂ​ർ: ഹൗ​സി​ംഗ് ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​തു​ക്കാ​ട് മാ​ട്ടു​മ​ല​യി​ലു​ള്ള സ്ഥ​ല​ത്ത് ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർമി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.​

53 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് മ​ണ്ഡ​ല​ത്തി​ലെ ഏ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ലൈ​ഫ് ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള സ്വ​ന്ത​മാ​യി ഭൂ​മി​യും ഭ​വ​ന​വും ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മ്മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. കെ. ​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ട്ട സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ചേ​ർ​ന്നു.

കൊ​ട​ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.ആ​ർ. ര​ഞ്ജി​ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ന്‍റുു​മാ​രാ​യ കെ. ​എം. ബാ​ബു​രാ​ജ്, ഇ.​കെ. അ​നൂ​പ്, അ​ജി​താ സു​ധാ​ക​ര​ൻ, കേ​ര​ള ഹൗ​സി​ംഗ് ബോ​ർ​ഡ്‌ ചീ​ഫ് എന്‌ജി​നീ​യ​ർ ബി. ​ഹ​രി​കൃ​ഷ്ണ​ൻ, റീ​ജി​യ​ണ​ൽ എന്‌ജി​നീ​യ​ർ ടി.​ആ​ർ. മ​ഞ്ജു​ള, എ​ക്സി​ക്യൂ​ട്ടീ​വ് എന്‌ജി​നീ​യ​ർ സി.​എ​സ്. ഗി​രീ​ശ​ൻ, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എന്‌ജി​നീ​യ​ർ ദീ​പ രാ​ജ​ൻ, കൊ​ട​ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി കെ.​കെ. നി​ഖി​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


2010 ൽ ​ഹൗ​സി​ംഗ് ബോ​ർ​ഡ് പാ​ർ​പ്പി​ട സാ​മൂ​ച്ച​യ​പ​ദ്ധ​തി ത​യാ​റാ​ക്കി 2012ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ചുവെ​ങ്കി​ലും ഫ​ണ്ടിന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ്തു​ത സ്ഥ​ല​ത്തു പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ ഭൂ, ​ഭ​വ​നര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ർ​പ്പി​ട സൗ​ക​ര്യം, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്ക​ണ​മെ​ന്നു​ള്ള കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർഥ​ന പ​രി​ഗ​ണി​ച്ചാ​ണ് സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ്‌ പു​തി​യ ഫ്ലാ​റ്റ് സ​മൂ​ച്ച​യ നി​ർ​മാ​ണ​ത്തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. 50 കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ർ​പ്പി​ട സൗ​ക​ര്യമൊ​രു​ക്കു​ന്ന ത​ര​ത്തി​ൽ 30,000 സ്‌​ക്വ​യ​ർ ഫീ​റ്റി​ലാ​ണ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി ഹൗ​സിംഗ്് ബോ​ർ​ഡ്‌, എ​സ്ടി​മേ​റ്റും പ്ലാ​നും ത​യാ​റാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​വ​നപ​ദ്ധ​തി​ക്കാ​യു​ള്ള ഫ​ണ്ടും ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഫ്ലാ​റ്റ് സ​മൂ​ച്ച​യ​മാ​ണ് മാ​ട്ടു​മ​ല​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നും സെ​പ്തം​ബ​ർ മാ​സ​ത്തി​ൽ നി​ർ​മ്മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചൂ.