വെ​ള്ള​ക്കെ​ട്ട്: അനധികൃത പാ​ത്തി​ക​ൾ പൊ​ളി​ച്ചുമാ​റ്റി
Saturday, July 27, 2024 1:49 AM IST
കാ​ഞ്ഞാ​ണി:​ കാ​ഞ്ഞാ​ണി കാ​ഞ്ഞാംകോ​ൾ ബ​ണ്ടി​ലെ സ്ലൂ​യി​സിന്‍റെ താ​ഴെ അ​ന​ധി​കൃ​ത​മാ​യി സ​മൂ​ഹി​കവി​രു​ദ്ധ​ർ സ്ഥാ​പി​ച്ച ര​ണ്ട് പാ​ത്തി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് പൊ​ളി​ച്ച​ു മാ​റ്റി.

ചാ​ഴൂ​ർ, താ​ന്ന്യം, അ​രി​മ്പൂ​ർ, അ​ന്തി​ക്കാ​ട്, മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ  ആ​ഴ്ച​ക​ളാ​യി നി​ലനി​ൽ​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ പാ​ത്തി​ക​ളാണ് പൊ​ളി​ച്ച​മാ​റ്റിയത്. സ്ലൂ​യി​സി​ന്‍റെ അ​ടി​യി​ൽ നാ​ല് പാ​ത്തിക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ര​ണ്ട് പാ​ത്തി​ക​ൾ നീ​ക്കംചെ​യ്തു. ബാ​ക്കി​യു​ള്ള ര​ണ്ട​ണ്ണം സ്ലൂ​യി​സിന്‍റെ അ​ടി​യി​ൽ ആ​പ്പു​വെ​ച്ച് ഊ​രി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്തവി​ധം സ്ഥാ​പി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇതോടെ​യാ​ണ് അഞ്ചുപ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​ത്. പ​ല വീ​ടു​ക​ളി​ലും വെ​ള്ളംക​യ​റാ​ൻ കാ​ര​ണ​മാ​യ​തും ഈ ​അ​ന​ധി​കൃ​ത പാ​ത്തി​ക​ളാ​യി​രു​ന്നു.


മ​ഴ നി​ല​ച്ചി​ട്ടും മ​ന​ക്കൊ​ടി - പു​ള്ള് റോ​ഡി​ലേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള വെ​ള്ള​ക്കെ​ട്ട് മാ​റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​ൻ. സു​ർ​ജി​ത്ത്, അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജീ​നാ​ന​ന്ദ​ൻ, അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ് . സു​ജി​ത്ത്, കെ​എ​ൽ​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യത്.

ഇ​തോ​ടെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​കും.