സം​ഗ​മ​ഗ്രാ​മ മാ​ധ​വ വി​ദ്യാ​പീ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 27, 2024 1:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ സം​ഗ​മ​ഗ്രാ​മ മാ​ധ​വ​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​ന്‍ ത​ത്വ​ചി​ന്ത​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ പ​ഠ​ന​കേ​ന്ദ്രം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍ ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​രി​ങ്ങാ​ട​പ്പി​ള്ളി മ​ന​യി​ലെ ക്ഷേ​ത്രമു​റ്റ​ത്തി​രു​ന്ന് വാ​ന​നി​രീ​ക്ഷ​ണം ന​ട​ത്തി വാ​ന​ശ​സ്ത്ര​ത്തി​ന്‍റെയും ഗ​ണി​ത​ത്തി​ന്‍റെ​യും ജ്യാ​മി​തി​യു​ടെ​യും അ​ടി​സ്ഥാ​ന​മി​ട്ട​യാ​ളാ​ണ് സം​ഗ​മ​ഗ്രാ​മ മാ​ധ​വ​ന്‍ എ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന ശാ​സ്ത്രത​ത്വ​ങ്ങ​ളെ​പ്പോ​ലും അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സന​യ​ങ്ങ​ളെ രൂ​പീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ണ​ത​ക​ള്‍ ക​ണ്ടു​വ​രു​ന്ന ഇ​ക്കാ​ല​ത്ത് ശാ​സ്ത്രസ​ത്യ​ങ്ങ​ളി​ല്‍ അ​ധിഷ്ഠിത​മാ​യ പ​ഠ​ന​ങ്ങ​ളാ​യി​രി​ക്ക​ണം ഈ ​ഗ​വേ​ഷ​ണകേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തേ​ണ്ട​തെ​ന്നു മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.


ശാ​സ്ത്ര​ത്തി​ലും ഗ​ണി​ത​ത്തി​ലും ഇ​ന്ത്യ​ന്‍ ത​ത്വ​ചി​ന്ത​യു​ടെ പ​ങ്കി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​കും ഇ​വി​ടെ​യു​ള്ള പ​ഠ​ന​ങ്ങ​ള്‍ എ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് വ്യ​ക്ത​മാ​ക്കി.
കോ​ളജി​ലെ സം​സ്‌​കൃ​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ പ​ഠ​നഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ളജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യി പീ​ണി​ക്ക​പ്പറ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്‌​കൃ​തവി​ഭാ​ഗ​ത്തി​ന്‍റെ മേ​ധാ​വി ഡോ. ​വി​നീ​ത, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​സേ​വ്യ​ര്‍ ജോ​സ​ഫ്, പ്ര​ഫ. മേ​രി പ​ത്രോ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.