വേ​ളൂ​ക്ക​ര 33 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ ഇ​ന്നു നാ​ടി​നു സ​മ​ര്‍​പ്പി​ക്കും
Saturday, July 27, 2024 1:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ലെ വൈ​ദ്യു​തി​വി​ക​സ​ന രം​ഗ​ത്തി​നു കു​തി​പ്പേ​കി​ക്കൊ​ണ്ട് വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ പു​തി​യ 33 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ പ​ണി​തീ​ര്‍​ത്ത് ഇ​ന്നു നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. രാ​വി​ലെ 11 ന് ​സ​ബ്‌​സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങ് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെയ്യും. മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വി.​എ​സ്. പ്രി​ന്‍​സ്, ജി​ല്ലാ ക​ള​ക്ട​ര്‍ അ​രജു​ന്‍ പാ​ണ്ഡ്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ്് ല​ത ച​ന്ദ്ര​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ല​ളി​ത ബാ​ല​ന്‍, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ദി​ലീ​പ്, മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രേ​ഖ ഷാ​ന്‍റി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഏ​ക​ദേ​ശം 7.7 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് സ​ബ്‌​സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്. വോ​ള്‍​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും ഗു​ണ​മേ​ന്മ​യു​ള്ള വൈ​ദ്യു​തി എ​ത്തി​ക്കാ​നും പ്ര​സ​ര​ണ​വി​ത​ര​ണ ന​ഷ്ടം കു​റ​യ്ക്കാ​നും സ​ബ്‌​സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു പ​റ​ഞ്ഞു.