ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ശാ​സ്ത്ര​പാ​ട​വ പോ​ഷ​ണ പ​രി​പാ​ടി ന​ട​ത്തി
Friday, July 26, 2024 1:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ്‌​കൂ​ള്‍​വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്രാ​ഭി​രു​ചി വ​ള​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ഇ​കെ​എ​ന്‍ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ വി​ക​സ​ന​കേ​ന്ദ്രം ന​ട​ത്തി​വ​രു​ന്ന ശാ​സ്ത്ര​പാ​ട​വ പോ​ഷ​ണ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് നി​ര്‍​വ​ഹി​ച്ചു.

"പ്ര​പ​ഞ്ചം എ​ന്ന മ​ഹാ​ദ്ഭു​തം' എ​ന്ന വി​ഷ​യ​ത്തി​ല്‍ വി​വി​ധ ഗ​വ. കോ​ള​ജു​ക​ളി​ല്‍ ഫി​സി​ക്‌​സ് അ​ധ്യാ​പ​ക​നാ​യും പ്രി​ന്‍​സി​പ്പ​ലാ​യും പ്ര​വ​ർ​ത്തി​ച്ച, ഇ​പ്പോ​ള്‍ കു​സാ​റ്റ് ഭൗ​തി​ക​ശാ​സ്ത്ര​വി​ഭാ​ഗം അ​നു​ബ​ന്ധ ഫാ​ക്ക​ല്‍​റ്റി​യാ​യ ഡോ. ​എ​ന്‍. ഷാ​ജി ക്ലാ​സ് ന​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 175 വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.


ക്രൈ​സ്റ്റ് കോ​ള​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​കെ​എ​ന്‍ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു പോ​ള്‍ ഊ​ക്ക​ന്‍, സെ​ക്ര​ട്ട​റി ഡോ. ​ടി. സോ​ണി ജോ​ണ്‍, ക​ണ്‍​വീ​ന​ര്‍ കെ. ​മാ​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.