വ​ല്ല​ക്കു​ന്ന് സെ​ന്‍റ് അ​ല്‍​ഫോ​ൻസാ ദേ​വാ​ല​യ​ത്തി​ല്‍ ഊ​ട്ടു​തി​രു​നാ​ള്‍ 28ന്
Friday, July 26, 2024 1:40 AM IST
വ​ല്ല​ക്കു​ന്ന്: വ​ല്ല​ക്കു​ന്ന് സെ​ന്‍റ് അ​ല്‍​ഫോ​ൻസാ ദേ​വാ​ല​യ​ത്തി​ല്‍ ഊ​ട്ടു​തി​രു​നാ​ള്‍ 28 ന് ​ന​ട​ക്കും. രാ​വി​ലെ 7.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 2.30 വ​രെ​യാ​ണ് നേ​ര്‍​ച്ച ഊ​ട്ട്. രാ​വി​ലെ 6.30, 8.00, 10.00 വൈ​കീ​ട്ട് 5.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ​കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​സി​ന്‍റോ ആ​ല​പ്പാ​ട്ട് അ​റി​യി​ച്ചു.

കൈ​ക്കു​ഞ്ഞു​ങ്ങ​ളു​ള്ള അ​മ്മ​മാ​ര്‍​ക്കും പ്രാ​യാ​ധി​ക്യം മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്കും നേ​ര്‍​ച്ച ഊ​ട്ടി​ല്‍ പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൈ​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ചോ​റൂ​ണി​നും കു​ട്ടി​ക​ളെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ വെ​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്ന​തി​നും വി​ശു​ദ്ധ അ​ല്‍​ഫോ​ൻ‍​സാ​മ്മ​യ്ക്ക് മാ​ല ചാ​ര്‍​ത്തു​ന്ന​തി​നും കി​രീ​ടം ചാ​ര്‍​ത്തു​ന്ന​തി​നും പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടാ​കും.


തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി കൈ​ക്കാ​ര​ന്മാ​രാ​യ പോ​ള്‍ മ​ര​ത്തം​പി​ള്ളി, സോ​ജ​ന്‍ കോ​ക്കാ​ട്ട്, സ​ജി കോ​ക്കാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍ തൊ​ടു​പ​റ​മ്പി​ല്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​ഷി കോ​ക്കാ​ട്ട്, ആ​ന്‍റ​ണി ത​ണ്ട്യേ​ക്ക​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​ണ്‍​സ​ണ്‍ കോ​ക്കാ​ട്ട്, നെ​ല്‍​സ​ണ്‍ കോ​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മ​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. അ​ല്‍​ഫോ​ൻസാ​മ്മ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം വി​ശു​ദ്ധ​യു​ടെ നാ​മ​ധേ​യ​ത്തി​ല്‍ ലോ​ക​ത്തി​ല്‍ ആ​ദ്യ​മാ​യി സ്ഥാ​പി​ത​മാ​യ പ​ള്ളി​യാ​ണി​ത്.