ക​ട​ൽ​സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Friday, July 26, 2024 12:36 AM IST
അ​ഴീ​ക്കോ​ട്: ക​ട​ൽ​മാ​ർ​ഗ​മു​ള്ള നി​യ​മ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ പോ​ള​ച്ച​ൻ. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ എ​ങ്ങ​നെ നേ​രി​ടാ​മെ​ന്ന​തു സം​ബ​ന്ധി​ച്ചു അ​ഴീ​ക്കോ​ട് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ കൊ​ച്ചി എ​യ​ർ എ​ൻ​ക്ലേ​വി​ന്‍റെ​യും ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​ഴി​ക്കോ​ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​സ്റ്റ് ഗാ​ർ​ഡ് ഓ​ഫീ​സ​ർ മ​ണി​ക്കു​ട്ട​ൻ ക്ലാ​സെ​ടു​ത്തു.


ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ മെ​ക്കാ​നി​ക് ജ​യ​ച​ന്ദ്ര​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വിം​ഗി​ലെ വി.​എ​ൻ. പ്ര​ശാ​ന്ത് കു​മാ​ർ, അ​ഴി​ക്കോ​ട് മ​ത്സ്യ​ഭ​വ​നി​ലെ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.