പി​റ​ക്കാ​തെ​പോ​യ പൈ​ത​ങ്ങ​ൾ​ക്കാ​യി സ്മാ​ര​കം ഒ​രു​ങ്ങു​ന്നു
Friday, July 26, 2024 12:36 AM IST
തൃ​ശൂ​ർ: കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ൽ കാ​രി​സ് ഇ​ന്ത്യ​യു​ടെ മു​ഖ്യ​സം​ഘാ​ട​ന​ത്തി​ൽ ഓ​ഗ​സ്റ്റ് പ​ത്തി​നു തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യാ​സ് മാ​ർ​ച്ച് ഫോ​ർ ലൈ​ഫി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ഡോ​ളേ​ഴ്സ് ബ​സി​ലി​ക്ക അ​ങ്ക​ണ​ത്തി​ൽ പി​റ​ക്കാ​തെ​പോ​യ പൈ​ത​ങ്ങ​ൾ​ക്കാ​യി സ്മാ​ര​കം ഒ​രു​ങ്ങു​ന്നു. 12 അ​ടി ഉ​യ​ര​വും മൂ​ന്ന​ടി വീ​തി​യു​മു​ള്ള, കൈ​ക്കു​മ്പി​ളി​ലെ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ രൂ​പ​മാ​ണ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്തി​ന്‍റെ​യും കൈ​ക്കാ​ര​ന്മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഫാ. ​ഡെ​ന്നി താ​ണി​ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് പ​ണി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.


കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള രൂ​പ​ത​ക​ളി​ലെ 500 പ്ര​തി​നി​ധി​ക​ളും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 1000 പ്ര​തി​നി​ധി​ക​ളും ഓ​ഗ​സ്റ്റ് പ​ത്തി​നു രാ​വി​ലെ ന​ട​ക്കു​ന്ന സെ​മി​റാ​റി​ൽ സം​ബ​ന്ധി​ക്കും.

ഉ​ച്ച​തി​രി​ഞ്ഞു ന​ട​ക്കു​ന്ന ജീ​വ​ൻ​സം​ര​ക്ഷ​ണ റാ​ലി​യി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ അ​ണി​നി​ര​ക്കും.

കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ, കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി, തൃ​ശൂ​ർ അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റ്. അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ഇ​ന്ത്യാ​സ് മാ​ർ​ച്ച് ഫോ​ർ ലൈ​ഫി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ന്ത്യാ മാ​ർ​ച്ച് ഫോ​ർ ലൈ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.