ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം പു​തി​യ കാ​മ്പ​സി​ലേ​ക്ക്
Friday, July 26, 2024 12:36 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം പ​ത്മ​ഭൂ​ഷ​ന്‍ ഫാ. ​ഗ​ബ്രി​യേ​ല്‍ മെ​മ്മോ​റി​യ​ല്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ബ്ലോ​ക്കി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

പു​തി​യ കാ​മ്പ​സി​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മം കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. ബി​ബി​എ ക്ലാ​സു​ക​ള്‍​ക്കാ​യി പ​ണി​തീ​ര്‍​ത്ത പു​തി​യ ക്ലാ​സ്മു​റി​ക​ളു​ടെ​യും സെ​മി​നാ​ര്‍ ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ആ​ധു​നി​ക ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ക്ലാ​സ്മു​റി​ക​ളും സെ​മി​നാ​ര്‍ ഹാ​ളു​മാ​ണ് എ​ഐ​സി​ടി അം​ഗീ​കാ​ര​മു​ള്ള നാ​ലു വ​ര്‍​ഷ ബി​ബി​എ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ര്‍​ക്ക​റ്റിം​ഗ്, ഫി​നാ​ന്‍​സ് സ്‌​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പു​തി​യ ബി​ബി​എ കാ​മ്പ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ക.


പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ, മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ബേ​ബി ജോ​ണ്‍, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് വി​ഭാ​ഗം കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി​വേ​കാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.