മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ വ്യാ​പ​ക​നാ​ശം
Friday, July 26, 2024 12:36 AM IST
ചാ​വ​ക്കാ​ട്: ഇ​ന്നലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ തെ​ക്ക​ൻ പാ​ല​യൂ​രി​ൽ വ്യാ​പ​ക​നാ​ശം. അ​ഞ്ച് വൈ​ദ്യു​തി​ക്കാ​ലു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി നി​ലം​പ​തി​ച്ചു. വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞു​വീ​ണും നാ​ശം​വി​ത​ച്ചു. പ​ല വീ​ടു​ക​ളു​ടേയും മ​തിൽ നി​ലം​പൊ​ത്തി.

തെ​ക്ക​ൻ പാ​ല​യൂ​രി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ച​ക്കം​ക​ണ്ട​ത്ത് വീ​ടി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വ​ലി​യ സോ​ളാ​ർ പാ​ന​ൽ ചു​ഴ​ലി​യി​ൽ ത​ക​ർ​ന്നു വീ​ണു. ച​ക്കം​ക​ണ്ടം അ​ച്ചം വീ​ട്ടി​ൽ നാ​ദ അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ലെ സോ​ളാ​ർ പാ​ന​ലാ​ണു വീ​ണ​ത്.


ഇ​ന്നലെ പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ത്. ഏ​താ​നും മി​നി​റ്റു​ക​ൾ വീ​ശി​യ കാ​റ്റ് ചെ​റി​യൊ​രു സ്ഥ​ല​ത്ത് മാ​ത്ര​മാ​യ​തു നാ​ശം കു​റ​ച്ചു.

തെ​ക്ക​ൻ പാ​ല​യൂ​ർ ഭാ​ഗ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​യി.